poshak
പോഷക് അഭിയാൻ ദിനാചരണത്തിന്റെ ഭാഗമായി അംഗണവാടി വർക്കർ സിന്ധുവിനെ വാർഡ് മെമ്പർ പി. ജി പ്രിജിലിയ ആദരിക്കുന്നു.

ചെങ്ങന്നൂർ: മുളക്കുഴ ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ പോഷക് അഭിയാൻ ദിനാചരണത്തിന്റെ ഭാഗമായി അങ്കണവാടിയിലെ വർക്കർ സിന്ധു, ഹെൽപ്പർ ശ്യാമള എന്നിവരെ ആദരിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.ജി പ്രിജിലിയ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിനിജ സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത തുളസി, അഞ്ജനാ സുനിൽ, ആർ. സുഭാഷ്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.