കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്തിലെ ചന്ദനപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള ഒറ്റത്തേക്ക് മാതൃശിശുസംരക്ഷണകേന്ദ്രം ശോച്യാവസ്ഥയിലായിട്ട് ഏറെക്കാലമായി. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ് ആരോഗ്യകേന്ദ്രം. കാടുമൂടി പാഴ് വസ്തുക്കുക്കൾ നിറഞ്ഞു കി
ടക്കുകയാണ് കിണർ. റോഡിൽ നിന്ന് കയറിച്ചെല്ലാൻ പത്തിലേറെ പടികൾ ചവിട്ടണം. ഗർഭിണികൾക്കും കുട്ടികൾക്കും പടികയറിച്ചെല്ലാൻ ബുദ്ധിമുട്ടാണ്. നാലുപതിറ്റാണ്ടുമുമ്പ് നാട്ടുകാരുടെ സഹായത്തോടെയാണ് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത്. 5,6,7 വാർഡുകളിൽ ഉള്ളവരാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തെ ആശ്രയിക്കുന്നത്. പരിഹാരം കാണണമെന്ന് കൊടുമൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. കെ. പ്രഭാകരൻ ആവശ്യപ്പെട്ടു.