ചെങ്ങന്നൂർ: നഗരസഭാ പരിധിയിലുള്ള ജലസ്രോതസുകളുടെ ജനകീയ ശുചീകരണ യജ്ഞം ഇന്ന് രാവിലെ 10ന് പമ്പാതീരം റിസോർട്ടിന്റെ വശത്തുള്ള ശബരിമല തോട് പമ്പാനദിയിൽ വന്നുചേരുന്ന ഭാഗത്ത് നിന്ന് ആരംഭിക്കും. എൻ.സി.സി, എൻ.എസ്.സ്, എസ്.പി.സി വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ബാലസഭാംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, എന്നിവർ പങ്കെടുക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അറിയിച്ചു.