
പത്തനംതിട്ട: റവന്യു മേളയുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ഫുട്‌ബാൾ ഫൈനൽ മത്സരത്തിൽ പത്തനംതിട്ട കളക്‌ടറേറ്റ് വിജയികളായി. ഫൈനലിൽ കോന്നി താലൂക്കിനെ പരാജയപ്പെടുത്തി.
നോക്ക്ഔട്ട് മത്സരത്തിൽ മല്ലപ്പള്ളി താലൂക്കിനെ എതിരില്ലാത്ത ഒരു ഗോളിന് കളക്‌ടറേറ്റ് പരാജയപ്പെടുത്തി. ഒന്നാം സെമിഫൈനലിൽ തിരുവല്ല താലൂക്കും കോന്നി താലൂക്കും ഏറ്റുമുട്ടി. ഈ മത്സരത്തിലെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കോന്നി താലൂക്ക് വിജയിച്ചു.
രണ്ടാം സെമിഫൈനലിൽ കളക്‌ടറേറ്റും അടൂർ താലൂക്കും തമ്മിലുള്ള മത്സരവും പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിധി നിർണയിച്ചത്. അനുവദിക്കപ്പെട്ട നിശ്ചിത സമയത്തിൽ ഇരു വിഭാഗത്തിനും ഗോൾ നേടാനായില്ല. തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കളക്‌ടറേറ്റ് വിജയിച്ചു.