അടൂർ: സോമൻപിള്ളയുടെ ബന്ധുക്കളെ അന്വേഷിക്കുകയാണ് മഹാത്മ ജനസേവനകേന്ദ്രം. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ കഴിഞ്ഞ 28 ന് ഏനാത്ത് പൊലീസാണ് സോമൻപിള്ളിയെ മഹാത്മയിലെത്തിച്ചത്. പരിചരണത്തെത്തുടർന്ന് ആരോഗ്യസ്ഥിതിയിൽ ചെറിയമാറ്റം വന്നെങ്കിലും ഓർമ്മകൾക്ക് വ്യക്തതയില്ല. കൊല്ലം ജില്ലയിലെ പതാരം മാലുമ്മക്കടവ് ഭാഗത്താണ് വീടെന്ന് പറയുന്നെങ്കിലും കൃത്യമല്ലെന്ന് കരുതുന്നു.
ഭാര്യ ചന്ദ്രമതിയെന്നും സഹോദരൻ മുക്തൻപിളളയെന്നും പറയുന്ന ഇദ്ദേഹത്തിന് മൂന്ന് മക്കൾ ഉണ്ടെന്നാണ് പറയുന്നത്. വിവരങ്ങൾ നൽകുവാൻ കഴിയുന്നവർ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിൽ ബന്ധപ്പെടണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ : 04734299900