ചെങ്ങന്നൂർ: നഗരസഭയിലെ പെന്റിംഗ് ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി 26ന് നഗരസഭാ ഓഫീസിൽ ഫയൽ അദാലത്ത് നടത്തും. നഗരസഭയിൽ പരാതി നൽകിയിട്ടും പരിഹാരം ലഭിച്ചിട്ടില്ലാത്തവർക്ക് അദാലത്തിൽ പങ്കെടുത്ത് അവസരമുളളതാണ് . ഇപ്രകാരം അദാലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ നഗരസഭയിൽ നിന്നും നൽകിയ കൈപ്പറ്റ് രസീത് സഹിതം 22ന് വൈകിട്ട് 5ന് മുൻപായി നഗരസഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.