ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കിയ എസ്.സി വിദ്യാർത്ഥികളുടെ സോളാർ റാന്തൽ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ മിനി ഫില്ലിപ്പ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സരിത ഗോപൻ, സവിതാ മഹേഷ്, മെമ്പർമാരായ മഞ്ജു യോഹന്നാൻ, രതി സുഭാഷ്, ഇന്ദിരാ ശശീന്ദ്രൻ, ഗോപാലകൃഷ്ണൻ, ലേഖാ അജിത്ത്, രാജേഷ് കല്ലുംപറമ്പത്ത്,അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു എന്നിവർ സംസാരിച്ചു.