ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം 2641-ാം നമ്പർ പുലിയൂർ ഗുരുദേവ ക്ഷേത്രത്തിലെ 15-ാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം 23ന് നടക്കും. ക്ഷേത്ര തന്ത്രി രഞ്ജു അനന്തഭദ്രത്ത് മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ 5.30 ന് നടതുറക്കൽ,നിർമ്മാല്യ ദർശനം. 6ന് ഗണപതിഹോമം, 6.30 ന് ഉഷ:പൂജ, 7ന് പതാക ഉയർത്തൽ, 9ന് കലശപൂജ, കലശാഭിഷേകം, 10ന് ഗുരുകീർത്തനാലാപനം, 11.30ന് മഹാഗുരുപൂജ, 1ന് പ്രസാദവിതരണം നട അടയ്ക്കൽ, 1.15 ന് അന്നദാനം. വൈകിട്ട് 5.30ന് നടതുറക്കൽ, 6.30ന് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും . പരിപാടികൾക്ക് ശാഖാ പ്രസിഡന്റ്. സുരേന്ദ്രൻ മുടിയിൽ, വൈസ് പ്രസിഡന്റ്. മോഹനൻ മംഗലശ്ശേരിൽ, സെക്രട്ടറി ബാബുകല്ലൂത്ര, ഉദയകുമാർ ചേരിമല, ശിവദാസ് വെള്ളിയമ്പള്ളിൽ, രമണൻ കുളത്തൂർ, കൃഷ്ണൻ മലയിൽ വടക്കേതിൽ, രാജൻ രാജ്ഭവൻ, മനോജ് മലയിൽ എന്നിവർ നേതൃത്വം നൽകും.