കുമ്പനാട് : കെ - റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ കൃഷി ഇറക്കി സമരം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ - റെയിൽ കടന്നുപോകുന്ന കോയിപ്രം, ഇരവിപേരൂർ പഞ്ചായത്തുകളുടെ അതിർത്തിയായ നെല്ലിമലയിൽ കൃഷി ഇറക്കിയുള്ള പ്രതിഷേധ സമരം ആരംഭിച്ചു. ഇതിന്റെ നിയോജക മണ്ഡല തലത്തിലുള്ള ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഫ്‌സൽ വി.ഷെയ്ഖ് അദ്ധ്യക്ഷത വഹിച്ചു. നഹാസ് പത്തനംതിട്ട, ഓതറ സത്യൻ, സുബിൻ നീറുംപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.