seminar
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടന്ന സെമിനാർ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ആരോഗ്യമേഖലയിലെ കേരളബദൽ ലോകത്തിന് മാതൃകയാണെന്ന് മുൻ മന്ത്രിയും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ കെ.കെ.ശൈലജ പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുജനാരോഗ്യവും കേരളബദലും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവിധഘട്ടങ്ങളിലായി കൈവരിച്ച വിപ്ലവാത്മകമായ നേട്ടങ്ങളാണ് കേരളത്തെ മുന്നിലെത്തിച്ചത്. രാഷ്ടീയ ഇശ്ചാശക്തിയാണ് കേരളബദലിന്റെ അടിത്തറ. എൽ.ഡി.എഫ് സർക്കാർ ജനക്ഷേമത്തിനായി ആരംഭിച്ച ഹരിതകേരളം,ലൈഫ്, വിദ്യാഭ്യാസയജ്ഞം,ആർദ്രം മിഷൻ പദ്ധതികൾ ലോകശ്രദ്ധ നേടിയതായും ശൈലജ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യഷനായി. ഡിവൈഎഫ്ഐ. കേന്ദ്രകമ്മിറ്റി അംഗം കെ.യു.ജനീഷ് കുമാർ എംഎൽ.എ,സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.ആർ മനു,ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് പ്രതീഷ് രാജ്,സെക്രട്ടറി കെ.വി.മഹേഷ്‌,ട്രഷറർ ഷിനിൽ ഏബ്രഹാം,സി.പി.എം ഏരിയാകമ്മറ്റി അംഗങ്ങളായ കെ.ബാലചന്ദ്രൻ,പ്രമോദ് ഇളമൺ,ജെനു മാത്യു എന്നിവർ സംസാരിച്ചു.