പന്തളം: ഇന്ധന വിലവർദ്ധനവിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എൽ.ഡി.എഫ് പന്തളം ബി.എസ്.എൻ. എൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. ജി. ബൈജു, ഇ .ഫസൽ, വി. കെ.മുരളി, എസ് .രാജേന്ദ്രൻ, എസ്. അജയകുമാർ, വി .വി. ആർ. പിള്ള, സി .കെ രവിശങ്കർ, അഡ്വ.പ്രദീപ്, കെ.സി സരസൻ, പുരുഷോത്തമൻ, ഷിബു ജോസഫ് , അഡ്വ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.