പത്തനംതിട്ട : അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ ജയകുമാർ (നെല്ലിമുകൾ ജയൻ- 46) നെസാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കി. .അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാ ശ്രമം, മയക്കുമരുന്ന് ,പുകയില ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ജയകുമാർ.