പത്തനംതിട്ട : പുനലൂർ - മൂവാറ്റുപുഴ ഹൈവയിൽ മല്ലശേരി മുക്കിന് സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ മേസ്തിരിപ്പണിക്കാരൻ കൃഷ്ണൻ ആണ് മരിച്ചത്. കുമ്പഴയ്ക്ക് സമീപം പുളിമുട്ടിലാണ് താമസം. ഇന്നലെ രാത്രി ഒൻപതിനായിരുന്നു അപകടം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.
സംഭവസ്ഥലത്ത് റോഡ് പണി നടക്കുന്നതിനാൽ തെരുവ് വിളക്ക് ഉണ്ടായിരുന്നില്ല.