home
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും 81 നമ്പർ വള്ളിക്കോട് ശാഖയുടെയും നേതൃത്വത്തിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശാഖയിലെ വട്ടക്കൂട്ടത്തിൽ ഗായത്രിക്ക് കൈമാറുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും 81-ാം നമ്പർ വള്ളിക്കോട് ശാഖയുടെയും നേതൃത്വത്തിൽ വള്ളിക്കോട് ശാഖയിലെ വട്ടക്കൂട്ടത്തിൽ ഗായത്രിക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ പി.സലിംകുമാർ, ജി.സോമനാഥൻ, പി.കെ. പ്രസന്നകുമാർ, പി.വി രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, 81 -ാംനമ്പർ വള്ളിക്കോട് ശാഖാ പ്രസിഡന്റ് പി.എൻ. ശ്രീദത്ത്, വൈസ് പ്രസിഡന്റ് ജി. സുഭാഷ്, സെക്രട്ടറി ശാന്തമ്മ സദാശിവൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ വിജയൻ, സുജാത, സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

യുണിയന്റെയും ശാഖകളുടെയും നേതൃത്വത്തിൽ ഗുരുപ്രസാദത്തിന് ഒരു വിഷുക്കൈനീട്ടം പദ്ധതിയുടെയും യോഗം ജനറൽ സെക്രട്ടറിയുടെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലിയുടെയും ഭാഗമായി ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന പന്ത്രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.യൂണിയനിലെ പ്രക്കാനം, അരുവാപ്പുലം, തെങ്ങുംകാവ്, തണ്ണിത്തോട്, വയലാവടക്ക്, കല്ലേലി സെന്റർ, കല്ലേലി, വാഴമുട്ടം, കുമ്മണ്ണൂർ, പത്തനംതിട്ട ടൗൺ, വള്ളിയാനി തുടങ്ങിയ ശാഖകളിലെ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോലുകൾ കൈമാറിയിരുന്നു. ഐരവൺ , ചെങ്ങറ തുടങ്ങിയ ശാഖകളിൽ പുതിയ വീടുകളുടെ നിർമ്മാണം തുടങ്ങും. 22 വീടുകൾ നിർമ്മിച്ചു നൽകാനാണ് പദ്ധതിയെങ്കിലും യൂണിയനിലെ 53 ശാഖകളിലും വീടുകൾ നിർമ്മിച്ചു നൽകുമെന്നും തുടർന്ന് സമൂഹത്തിലെ ഭവനരഹിതർക്കും വീടുകൾ നിർമ്മിച്ചു നൽകുമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.