കോന്നി കല്ലേലി ഉൗരാളിയപ്പുപ്പൻ കാവിലെ പത്താമുദയ ആദിത്യ പൊങ്കാല ഇന്ന് നടക്കും . രാവിലെ 4 ന് മല ഉണർത്തൽ, 999 മലക്കൊടി ദർശനം. 7ന് കരിക്ക് പടേനി. 8 .30 ന് വാനര ഊട്ട് . 9 ന് കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ജില്ലാ കളക്ടർ ദിവ്യ എസ് .അയ്യർ ഭദ്രദീപം തെളിക്കും . 10 ന് ആനയൂട്ട് .തുടർന്ന് പൊങ്കാല നിവേദ്യം .11 ന് സാംസ്‌കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും കാവ് പ്രസിഡന്റ് സി .വി .ശാന്ത കുമാർ അദ്ധ്യക്ഷത വഹിക്കും . ജീവകാരുണ്യ പ്രവർത്തനം അടൂർ പ്രകാശ് എം. പിയും പത്താമുദയ ജന്മ വാർഷിക സംഗമം ആന്റോ ആന്റണി എം പിയും ഊരാളി സംഗമം കൊടിക്കുന്നിൽ സരേഷ് എം പിയും ഗോത്ര സംഗമം കോവൂർ കുഞ്ഞുമോൻ എം എൽ എ യും മത മൈത്രി സംഗമം ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ സരേന്ദ്രനും ഉദ്ഘാടനംചെയ്യും.