പത്തനംതിട്ട: കോന്നി സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇടവകയുടെ പെരുന്നാൾ നാളെ മുതൽ മേയ് 7 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ സമൂഹബലിക്ക് ശേഷം പെരുന്നാൾ കൊടിയേറ്റ് നടക്കും. 30ന് രാവിലെ 9ന് മെഡിക്കൽ ക്യാമ്പ്. മേയ് 1ന് രാവിലെ 6.30ന് കുർബാന, രണ്ടിന് ഉച്ചയ്ക്ക് 1.30ന് മർത്തമറിയം സമാജംതുമ്പമൺ ഭദ്രാസന വാർഷിക സമ്മേളനം, 3ന് രാവിലെ 6.30ന് അഞ്ചിന്മേൽ കുർബാന, ഉച്ചയ്ക്ക് 1.30ന് അഖില മലങ്കര സംഗീത ക്വിസ് മത്സരം,4ന് വൈകുന്നേരം 6.30ന് കുടുംബസംഗമം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 5ന് വൈകുന്നേരം 4ന് നേതൃസംഗമം, 6ന് വൈകിട്ട് 7ന് റാസ, 7ന് രാവിലെ മൂന്നിൻമേൽ കുർബാന, തുടർന്ന് പ്രദക്ഷിണം, ആശീവാദം, നേർച്ച വിളമ്പ്. വാർത്താസമ്മേളനത്തിൽ ഫാ.ജിത്തു തോമസ്, ഫാ.സ്റ്റെഫിൻ ജേക്കബ്, ട്രസ്റ്റി കോശി ജോർജ് ഷിജിൻ കോട്ടേജ്, സെക്രട്ടറി ബാബു ഡി.ഈട്ടിമൂട്ടിൽ, ബേബികുട്ടി വർഗീസ് എന്നിവർ പങ്കെടുത്തു.