sndp-
പ്രതിഷ്ഠാ വാർഷികം

റാന്നി:എസ്.എൻ.ഡി.പി യോഗം വലിയകാവ് ശാഖ വക ഗുരുദേവ ക്ഷേത്രത്തിലെ 26-ാമത് പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങൾ നടന്നു. . വിശേഷാൽ ഗുരു പൂജകൾക്ക് ബിജു ശാന്തി നേതൃത്വം നൽകി. പൊതുസമ്മേളനം അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം പി.എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.ആർ പുഷ്പാംഗദൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.വി.രവീന്ദ്രൻ . സുഷമ സോമൻ എന്നിവർ സംസാരിച്ചു. ഷൈലജ രവീന്ദ്രൻ ഗുരുദേവ പ്രഭാഷണം നടത്തി.