
ചിറ്റാർ : കൊടുമുടി, കരികയം വനസംരക്ഷണ സമിതിയുടെ വാർഷികസമ്മേളനവും തിരഞ്ഞെടുപ്പും വടശ്ശേരിക്കര റേഞ്ച് ഓഫീസർ ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഓമന സുധർമ്മ രാജൻ അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി ബീനാബാബു, ചിറ്റാർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.തങ്കപ്പൻ, വാർഡ് അംഗം ആദർശ വർമ , ചിറ്റാർ ഡെപ്യൂട്ടി റെയിഞ്ചർ കെ.സുനിൽ എന്നിവർ സംസാരിച്ചു.
പ്രേംജിത് ലാൽ (പ്രസിഡന്റ്), സുകുമാരി (വൈസ് പ്രസിഡന്റ്), പി.സി.മത്തായി (ട്രഷറർ), ഓമന സുധർമ്മരാജൻ (എഫ്.ഡി.എ മെബർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കേന്ദ്ര വനംവന്യജീവി വകുപ്പിന്റെ പട്ടിക അഞ്ചിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.