ചെന്നീർക്കര: ദേശാഭിമാനി വായനശാലയുടെയും പ്രൊഫ. തുമ്പമൺ തോമസ് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വായനശാലാ ഹാളിൽ കതിർമണിക്കാറ്റ് പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 3.30ന് നടക്കും. കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതിയംഗം ഡോ. അജയപുരം ജ്യോതിഷ് കുമാർ കേരളകൗമുദി കാെല്ലം യൂണിറ്റ് പ്രത്യേക ലേഖകൻ സാം ചെമ്പകത്തിലിന് പുസ്തകം നൽകി പ്രകാശനം ചെയ്യും. വായനശാല പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ, സെക്രട്ടറി പി.സലിംകുമാർ, കഥാകൃത്ത് ചെന്നീർക്കര ഗോപിനാഥക്കുറുപ്പ്, അഡ്വ. സുരേഷ് കോശി, ഡോ. സ്നേഹാ ജോർജ് പച്ചയിൽ, കവി കാശിനാഥൻ , ഉൺമ മോഹൻ തുടങ്ങിയവർ സംസാരിക്കും.