jemin-sara-george
ജെമിൻ സാറാ ജോർജ്

പത്തനംതിട്ട: മികച്ച സാമൂഹ്യപ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്റ്റേഴ്‌സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയശിഷ്യ ശ്രേഷ്ഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിഭാഗം: ജെമിൻ സാറാ ജോർജ്ജ് (പത്തനംതിട്ട മർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ), പ്ളസ്ടു വിഭാഗം: അഭിത വി.അഭിലാഷ് (പ്ളസ് വൺ വിദ്യാർത്ഥിനി,എ.എം.എം.,എച്ച്.എസ്.എസ്.,ഇടയാറൻമുള).കോളേജ് വിഭാഗം: പാർവതി കൃഷ്ണ (ബി.എ,ഒന്നാം വർഷം,സി.എം.എസ്.കോളേജ് ,കോട്ടയം) റിട്ട.അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനും എസ്. ഇ.ആർ.ടി.മുൻ പാഠ പുസ്തക നിർമ്മാണ സമിതി അംഗവുമായിരുന്ന കെ.ജി.റെജി, നളന്ദ (മണി മാഷ്) എന്നിവരാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.