പന്തളം: കുളനട പുതുവാക്കൽ കല്ലുവരമ്പ് മണത്തറയിൽ എം.സി.എഫ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിറുത്തിവച്ച പദ്ധതിയാണ് ഇപ്പോൾ ആരംഭിച്ചത്. പദ്ധതി പ്രാവർത്തികമായാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും മാലിന്യം ഇവിടെയെത്തും.
പാണിൽ കരിമല കല്ലുവരമ്പ് ഭാഗത്ത് നിന്ന് സമീപത്തെ സ്‌കൂളിലേക്കുള്ള വഴിയായി ഇവിടം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് കൈയേറ്റ ഭൂമി റവന്യു അധികൃതർ തിരിച്ചുപിടിച്ചത്. പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. മുൻ പഞ്ചായത്ത് അംഗം എം.ആർ.വിജയൻ ചെയർമാനായി മുൻ പഞ്ചായത്ത് അംഗം ശശികല സുരേഷ്, അനിൽ കോശി, പ്രഭാകരൻ.മനോജ്, ശ്രീലത, ഹരികുമാർ സൂസൻ മത്തായി മിനി എന്നിവർ അംഗങ്ങളായ ആക്ഷൻ കൗൺസിൽ പ്രവർത്തനം തുടങ്ങി.