തിരുവല്ല: ലോക ഭൗമദിനത്തോടനുബന്ധിച്ച് തിരുവല്ല ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ മാത്യു ചാലക്കുഴി അദ്ധ്യക്ഷത വഹിച്ചു. വനംവകുപ്പിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു. ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോയ്ആലുക്കാസ് ജ്വല്ലറി അസിസ്റ്റന്റ് മാനേജർ രാകേഷ് പി, ജോളി സിൽക്‌സ് അസിസ്റ്റന്റ് മാനേജർ വിജയ് പോൾ എന്നിവർ സംസാരിച്ചു.