പന്തളം: കേരള സാംബവർ സൊസൈറ്റിയുടെ പഠന ശില്പശാല ഇന്ന് രാവിലെ 9 മുതൽ പന്തളം മന്നത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്രീലത ബിജു അദ്ധ്യക്ഷത വഹിക്കും. അമ്പിളി രാജേഷ്, പ്രിയതാ ഭരതൻ, ഡോ.രതീഷ് കുമാർ എന്നിവർ ക്ലാസ് നയിക്കും. 2.30 ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. മൂന്നിന് സമാപന സമ്മേളനം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.എസ്. ജില്ലാ സെകട്ടറി പി.എൻ . പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. കവിയുംനാടക പ്രവർത്തകനുമായ മഞ്ജുനാഥ് നാരായണൻ മുഖ്യാതിഥിയായിരിക്കും.