തിരുവല്ല: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ലീവ് സറണ്ടർ പുനസ്ഥാപിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ലീവ് സറണ്ടർ തടഞ്ഞുവെച്ചത് നാളിതുവരെ പുനസ്ഥാപിച്ചില്ല. അടിയന്തരമായി ലീവ് സറണ്ടർ പുനഃസ്ഥാപിച്ചു ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. തോമസ് മാത്യു, ജോൺ മാത്യു, റെനി വർഗീസ്, ആർ വിഗിത എന്നിവർ പ്രസംഗിച്ചു.