നീർവിളാകം: ചെറുകരമല മലങ്കാവ് ദേവസ്ഥാനത്തിൽ പത്താമുദയ ഉത്സവവും നക്ഷത്ര വനം ഔഷധോ ദ്യാനത്തിന്റെ സമർപ്പണവും ഇന്ന് നടക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ 12.15 ന് നക്ഷത്രവന സമർപ്പണം നടത്തും. മുരിക്കുവേലിൽ ഇല്ലം എം.എസ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ. രാവിലെ 8.30 ന് നീർവിളാകം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് തിരുവാഭരണം എഴുന്നെള്ളത്ത് .തിരിച്ചെഴുന്നെള്ളത്തിന് ശേഷം 11.45 ന് ഉച്ചപൂജ. 12.05 ന് സർപ്പപൂജ, 12 ന് മഹാ പ്രസാദമൂട്ട്. വൈകിട്ട് 6.30 ന് ദീപക്കാഴ്ച്ച , ഭജന എന്നിവ നടക്കുമെന്ന് പ്രസിഡന്റ് കെ.എസ്.കൃഷ്ണപ്പണിക്കർ, സെക്രട്ടറി കെ.എസ്.രാമപ്പണിക്കർ, ട്രഷറർ എൻ.ആർ.മോഹനൻ നായർ എന്നിവർ അറിയിച്ചു. കാവ് സംരക്ഷണത്തിന്റെ ഭാഗമായാണ് നക്ഷത്രവനം ഒരുക്കിയത്. ഭക്തരുടെ ജന്മനക്ഷത്ര നാളുകൾ പ്രകാരമുള്ള വൃക്ഷങ്ങൾ വഴിപാടായി വച്ചുപിടിപ്പിച്ചാണ് കുട്ടമത്ത് മേലേവീട്ടിൽ മലനടയിൽ നക്ഷത്ര വനവും ഔഷധോദ്യാനവും ഒരുക്കിയത്.