അടൂർ : അടൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനം കൊവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുന്നു. നാളെ വൈകിട്ട് 6.30ന് അടൂർ മാർത്തോമാ യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ സാരഥിയുടെ 'സമം' നാടകം നടക്കും. മേയ് 22 ന് തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ നാടകം നടക്കും.