പുലിയൂർ: പുലിയൂരിൽ പ്രഭാത സവാരിക്കിറങ്ങിയവരെ തെരുവുനായ കടിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. പഞ്ചായത്തിൽ മഠത്തുംപടി മുതൽ കുളിക്കാംപാലം എസ്.എൻ.ഡി.പി. മന്ദിരം വരെ 11 പേർക്കാണ് കടിയേറ്റത്. ഇവർ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.