കൊടുമൺ: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച വിഷു- ഈസ്റ്റർ സഹകരണ വിപണി കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷനായി. ക്ഷേമ പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടാനം ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യ ദേവി, പഞ്ചായത്ത് അംഗം സേതുലക്ഷമി, മുൻ ബാങ്ക് പ്രസിഡന്റ് ഡി.രാജാറാവു ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.വി സുന്ദരേശൻ, ആർ.ഷിബു, പി.കെ.സുഗതൻ, എസ്.സ്മിതിൻ, ആർ.അജികുമാർ,ദീപ.എൽ,സുലജ അനിൽ,പ്രശോഭ, പി.സതീഷ് കുമാർ, ജി.ഷീജ എന്നിവർ സംസാരിച്ചു.