ഓതറ: അന്യം നിൽക്കുന്ന കലകളുടെ പുനരുദ്ധാരണത്തിനായി രൂപം നൽകിയ ദേശമുദ്ര ഗോത്ര കലാ കേന്ദ്രത്തിന്റെ ഒന്നാമത് വാർഷികവും കലാ പരിശീലനവും (പടയണി, വിനോദം, ചെണ്ടമേളം, വഞ്ചിപ്പാട്ട്, )ഇന്ന് രാവിലെ 10ന് കലാകേന്ദ്രത്തിൽ നടക്കും. പരിശീലനത്തിന് താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാം. വാർഷികാഘോഷം പ്രശസ്ത നാടക സംവിധായകൻ നൂറനാട് പ്രദീപ് ഉദ്ഘാടനം ചെയ്യും.