22-cpi-samaram
എൽ ഡി എഫ് പന്തളം ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം സി പി ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: ഇന്ധന വിലവർദ്ധനവിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എൽ.ഡി.എഫ് പന്തളം ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.ബൈജു, ഇ.ഫസൽ, വി.കെ.മുരളി, എസ്.രാജേന്ദ്രൻ, എസ്. അജയകുമാർ, വി .വി. ആർ. പിള്ള, സി.കെ.രവിശങ്കർ, അഡ്വ.പ്രദീപ്, കെ.സി.സരസൻ, പുരുഷോത്തമൻ, ഷിബു ജോസഫ് , അഡ്വ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.