അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലോകഭൗമദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി.എൻ.കുടശനാട് അദ്ധ്യക്ഷത വഹിച്ചു. ജോൺ മാത്യൂസ് ക്ളാസ് നയിച്ചു.പഴകുളം ആന്റണി, ബിജു പനച്ചവിള,എസ് .അൻവർഷ, ആതിര എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബിന്റെ നേതൃത്വത്തിൽ ഭൗമസംരക്ഷണ പ്രതിജ്ഞയെടുത്തു