അടൂർ : പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ഭൗമദിനാചരണം നടത്തി. വായനശാലാ ഹാളിൽ നടന്ന യോഗം സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ ഫാ.ഗീവർഗീസ് ബ്ലാഹേത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു, പി.എസ് ഗിരീഷ് കുമാർ ഭൗമദിന സന്ദേശം നൽകി.നഗരസഭാ കൗൺസിലർ രമേശ് വരിക്കോലിൽ, എം.ജോസ്, പി .മാധവൻ, വി.കെ സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു. പുസ്തക ശേഖരത്തിലും,സ്റ്റാമ്പ്, നാണയ, പുരാവസ്തു ശേഖരത്തിലും അഭിമാനകരമായ നേട്ടം കൈവരിച്ചിരിച്ച വായനശാല വൈസ് പ്രസിഡന്റ് എ.രാമചന്ദ്രനെ യോഗത്തിൽ ആദരിച്ചു. വായനശാല മുറ്റത്ത് ഔഷധ വൃക്ഷ തൈയ്യും നട്ടു.