കോന്നി: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണയിൽ പ്രതിഷേധിച്ചും പെട്രോൾ ,ഡീസൽ, പാചകവാതക വില വർദ്ധനെക്കെതിരെയും എൽ.ഡി.എഫ് നേതൃത്വത്തിൽ കോന്നി ബി.എസ്.എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സി.പി.ഐ ജില്ലാ സെക്രട്ടറി ഏ.പി ജയൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സണ്ണി ജോർജ്ജ് കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു . സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ആർ ഗോപിനാഥൻ, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം സോമൻ പാമ്പായിക്കോട്, എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് പത്മ ഗിരീഷ്, ഐ.എൻ.എൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ് ഗോപിനാഥൻ, തുളസീമണിയമ്മ, പി.എസ് കൃഷ്ണകുമാർ, ടി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.