കോന്നി : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസന പ്രവർത്തനങ്ങൾ കൂടിയായതോടെ കോന്നി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. നേരത്തെ മുതലുള്ള പ്രശ്നം പാത വികസനത്തിന്റെ ഭാഗമായ പാലങ്ങളുടെയും കലുങ്കുകളുടെയും പണികൾ നടക്കുന്നതിനാൽ കൂടുതൽ രൂക്ഷമായി. റിപ്പബ്ലിക്കൻ സ്കൂൾ, പഞ്ചായത്ത് ബസ് സ്റ്റാൻഡ്,ചൈനാമുക്ക്, എലിയറയ്ക്കൽ, കുളത്തുങ്കൽ എന്നിവിടങ്ങളിൽ കലുങ്കുകളുടെ പണി നടക്കുകയാണ്. മാരൂർ, വകയാർ, കരിങ്കുടുക്ക എന്നിവിടങ്ങളിൽ പാലങ്ങളുടെയും പണി നടക്കുന്നു. ഇരുഭാഗത്തു നിന്നുള്ള വാഹനങ്ങൾ നിയന്ത്രിച്ചുവിട്ടാണ് നിർമ്മാണം.
കോന്നി -ചന്ദനപ്പള്ളി, കോന്നി -തണ്ണിത്തോട്, കോന്നി -പുനലൂർ, കോന്നി- പത്തനംതിട്ട എന്നീ നാല് പ്രധാനപ്പെട്ട റോഡുകൾ സംഗമിക്കുന്നത് സെൻട്രൽ ജംഗ്ഷനിലാണ്. നൂറുകണക്കിന് വാഹനങ്ങൾ നാല് ഭാഗത്തേക്കും കടന്നുപോകുന്ന ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.30 മുതൽ 10 വരെയും, ഉച്ചയ്ക്ക് 3.30 മുതൽ 5 വരെയുമാണ് രൂക്ഷം. ചന്ത ദിവസങ്ങളായ ബുധനും ശനിയും ഇത് ഇരട്ടിയാകും. സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, പഞ്ചായത്ത് ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള പ്രധാന പോയിന്റുകളിൽ ട്രാഫിക് പൊലീസിന്റെ സേവനം വല്ലപ്പോഴുമേയുള്ളു. ഗ്രാമപഞ്ചായത്ത് കാലാകാലങ്ങളിൽ ടൗണിൽ ഗതാഗത പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും പ്രായോഗികമായിട്ടില്ല. കോന്നി ഗവ മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് വർദ്ധിക്കാനാണ് സാദ്ധ്യത.
മേൽപ്പാലം വരുമോ?
ടൗ
---------------------
"കോന്നി ടൗണിൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചുവരികയാണ്. പരിഹാരം കാണാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. "
സലിൽ വയലത്തല
പ്രസിഡന്റ്, കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ