റാന്നി : എസ്.എൻ.ഡി.പി യോഗം 2072 -ാം നമ്പർ പേഴുംപാറ ശാഖയുടെ 46 -ാമത് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10.30 ന് ശ്രീനാരായണ സാംസ്‌കാരിക നിലയത്തിൽ നടക്കും. റാന്നി യൂണിയൻ അഡ്മിനിട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിക്കും. ശാഖയിലെ മുഴുവൻ അംഗങ്ങളും എത്തിച്ചേരണമെന്ന് ഭരണസമിതി അറിയിച്ചു.