കടമ്പനാട് : കെ.എസ്.കെ.റ്റി യു നേത്യത്വത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എസ്. ഷിബു, അഡ്വ. ഡി .ഉദയൻ ,സി.അജി, ആർ.അശോകൻ, സി. കൃഷ്ണദാസ്, ധനേഷ് എന്നിവർ സംസാരിച്ചു.