റാന്നി : ഇലന്തൂർ ഗവ.കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി എസ്. ഷൈജു (പ്രസിഡന്റ്), സ്റ്റെനി മേരി , എസ്.ഷെഫീഖ് ,സച്ചിൻ സജീവ് (വൈസ് പ്രസിഡന്റുമാർ ),
അമൽ ഏബ്രഹാം (സെക്രട്ടറി), കെ.എസ്.അമൽ , കെ.ആർ.രഞ്ജു, അജ്മൽ സിറാജ് (ജോ. സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് എം.എൽ.എ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രഹ്ന സബീന, കെ.പി. ഐശ്വര്യ, സംസ്ഥാന സെക്രട്ടേറിയറ്റംഗം വൈഷ്ണവി സൈലേഷ്, സി.പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആർ.പ്രസാദ്, പി.ബി.ഹർഷകുമാർ , ജില്ലാ കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, അമൽ ഏബ്രഹാം, കെ.ആർ.രഞ്ജു എന്നിവർ സംസാരിച്ചു.