മെഴുവേലി : പദ്മനാഭോദയം ഹയർസെക്കൻഡറി സ്‌കൂളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്‌ബാൾ വോളിബാൾ വേനൽക്കാല കായിക പരിശീലന ക്യാമ്പ് നാളെ മുതൽ ആരംഭിക്കുന്നു. ഇന്ത്യൻ ഇന്റർ ആക്ഷൻ ഫുട്‌ബാൾ പ്ലെയറും റിട്ട. ഡെപ്യൂട്ടി കമാൻഡർ കേരള പൊലീസ് കെ.ടി.ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നാഷണൽ വോളിബോൾ പ്ലേയർ ആയ അനിൽ എം.കുര്യൻ , ഫുട്‌ബോൾ കോച്ച് എസ്.മനു എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധമായ പരിശീലനം നൽകുന്നു. ഈ പരിശീലന ക്യാമ്പിൽ 10 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള കുട്ടികൾ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. രജിസ്റ്റർ ചെയ്യേണ്ട നമ്പർ. ഫോൺ : 9447116629, 9497226968.