പത്തനംതിട്ട : പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്ത പത്രപ്രവർത്തകരെയും എഴുത്തുകാരെയും അധികാരമുപയോഗിച്ചു കീഴടക്കാനാണ് ശ്രമമെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗറിൽ ആരംഭിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.യു.ജനീഷ് കുമാർ, എ. പത്മകുമാർ, ആർ.ഉണ്ണികൃഷ്ണ്ണപിള്ള, പി.ബി.സതീഷ് കുമാർ, കെ.സി.രാജഗോപാൽ, സംഗേഷ് ജി. നായർ, ആർ.മനു, ആർ.ശ്യാമ, ബി.നിസാം, യുവകവി കാശിനാഥൻ, ജെയ്‌സൺ ജോസഫ് എന്നിവർ സംസാരിച്ചു.