24-jalanadatham
'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിന്റെ ഭാഗമായി നടന്ന ജല നടത്തവും ജലസഭയും വാർഡ് അംഗം ഐശ്വര്യാ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുളനട: ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരെയും സംഘടിപ്പിച്ച് 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ നടത്തി. ജല നടത്തവും ജലസഭയും വാർഡ് അംഗം ഐശ്വര്യാ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓവർസിയർ അഭിഷേക്, സി.ഡി.എസ് അംഗം രാധാമണിയമ്മ ,ആശ വർക്കർ ജയശ്രീ, എ.ഡി.എസ് പ്രസിഡന്റ് സുധാരാജു, സെക്രട്ടറി പൊന്നമ്മ എന്നിവർ പങ്കെടുത്തു.