ചിറ്റാർ: സൗദിയിൽ വച്ച് മരിച്ച ചിറ്റാർ തെക്കേക്കര കാട്ടുപറമ്പിൽ സന്തോഷിന്റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. സൗദിയിലെ അസീർ പ്രവാസി സംഘത്തിലെ ഭാരവാഹിയായിരുന്നു സന്തോഷ്. സന്തോഷിന്റെ വസതിയിൽ നടന്ന ചടങ്ങിൽ അസീർ പ്രവാസി സംഘം സ്വരൂപിച്ച ധനസഹായം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സന്തോഷിന്റ ഭാര്യ ഷീജയെ ഏൽപ്പിച്ചു. അസീർ പ്രവാസി സംഘം സെക്രട്ടറി സുരേഷ് മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി എസ്.ഹരിദാസ്, ഏരിയാ കമ്മിറ്റിയംഗം എം.എസ് രാജേന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി രജി തോപ്പിൽ, ലോക്കൽ കമ്മിറ്റിയംഗം പി ബാബുജി, വാർഡ് മെമ്പർ ആദർശ വർമ്മ,അസീർ പ്രവാസി സംഘം എരിയാ സെക്രട്ടറി രാജഗോപാൽ, അസീർ പ്രവാസി സംഘം എക്‌സി:അംഗം അജി ജോർജ്ജ് എന്നിവർ സംസാരിച്ചു.