അടൂർ: പാലക്കാട് പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് ആരാധനാലയത്തിൽ വച്ചാണ് എന്നത് അതീവ ഗൗരവകരമായി കാണേണ്ട കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊല നടത്തുന്നതിനു മുമ്പും കൊല നടത്തിയ ശേഷവും അവർ അരാധനാലയത്തിൽ എത്തിയിരുന്നു. കേരളം എങ്ങോട്ടു പോകുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ സംഭവമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബി.ജെ.പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, വൈസ് പ്രസിഡന്റുമാരായ കെ.ബിനു മോൻ, അജയൻ വല്ലുഴുത്തിൽ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.വി പ്രഭ, സെൽ കോ -ഓർഡിനേറ്റർ എം.ജി കൃഷ്ണകുമാർ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിധിൻ ശിവ, ബി.ജെ.പി പന്തളം മണ്ഡലം പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ,സജി മഹർഷി കാവ്, അഡ്വ.അരുൺ താന്നിക്കൽ എന്നിവർ പങ്കെടുത്തു.