kalleli-vilakk-

കോന്നി : അച്ചൻകോവിൽ നദിയിൽ കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികൾ കല്ലേലി വിളക്ക് തെളിച്ചു. കുരുത്തോലയും വാഴ പിണ്ടിയും ചേർത്ത് ഒരുക്കുന്ന ആപ്പിണ്ടി കാട്ടുമുളയുടെ മുകളിൽവച്ച് ജലാശയത്തിൽ എത്തിച്ചായിരുന്നു തുടക്കം. പ്രകൃതികോപങ്ങളെ ശമിപ്പിക്കുവാനും കാർഷിക വിളകൾ സംരക്ഷിക്കുവാനും വനത്തിലെ സർവ്വ ജീവജാലങ്ങൾക്കും വേണ്ടി 999 മലകളെ പേരെടുത്ത് വിളിച്ചു ചൊല്ലി രാത്രിയുടെ തുടക്കത്തിൽ പൂജകൾ നടത്തി പന്തം ജ്വലിപ്പിച്ച് ആപ്പിണ്ടി ഒഴുക്കി. ഈ ദീപനാളം കണ്ടുകൊണ്ട് സർവചരാചരങ്ങളും ഉണരുമെന്നാണ് നൂറ്റാണ്ടുകളായുള്ള ദ്രാവിഡ ജനതയുടെ വിശ്വാസം. ആ വിശ്വാസ പ്രമാണങ്ങളെ ഒരു വെറ്റിലയിൽ കുടിയിരുത്തിയാണ് കല്ലേലി കാവിൽ ഊരാളിമാർ വിളിച്ചു ചെല്ലുന്നത്.