അടൂർ : അടൂർ ആസ്ഥാനമായി ന്യൂസ് ട്രാക്ക് കേരള എന്ന പേരിൽ നവമാദ്ധ്യമ വാർത്താ ചാനൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും. ഒാഫീസിന്റെ ഉദ്ഘാടനം ആന്റോ ആന്റിണി എം. പിയും വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരും നിർവഹിക്കും. എം. സി റോഡിൽ അരമനപ്പടി ജംഗ്ഷനിലെ ആരമം സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.