കോന്നി: എസ്.എൻ.ഡി.പി യോഗം 414 നമ്പർ വള്ളിയാനി പരപ്പനാൽ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 34 മത് പ്രതിഷ്ഠവാർഷികവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും ഉഷപൂജ, ഗണപതി ഹോമം, പതാക ഉയർത്തൽ, പൊതുസമ്മേളനം, ഗുരുപ്രഭാഷണം, അന്നദാനം,ശീതങ്കൻ തുള്ളൽ, നാമജപം, ദീപാരാധന, ദീപകാഴ്ച തുടങ്ങിയ ചടങ്ങുകളോടെ നടന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ ശാഖകളിൽ അപൂർവമായി മാത്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുള്ള ശാഖയാണ് ഇത്.എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനികുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, ജി.സോമനാഥൻ, മൈക്രോ ഫൈനാൻസ് യുണിയൻ കോ- ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് എസ്.കെ.ഗോപിനാഥൻ. സെക്രട്ടറി കെ.കാർത്തികേയൻ, യൂണിയൻ കമ്മിറ്റിഅംഗം പി.ആർ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.