പഴകുളം: ദുരിതത്തിന് അറുതിയാകുന്നു. ആനയടി -കൂടൽ റോഡിൽ ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ട പള്ളിക്കൽ പഞ്ചായത്ത് ഓഫീസിനു വടക്കുവശം മുതൽ പഴകുളം വരെ ടാറിംഗിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു വർഷം കാലാവധി പറഞ്ഞ് നിർമ്മാണം തുടങ്ങിയ റോഡ് പണി അഞ്ചു വർഷം ആയിട്ടും പണി തീർക്കാതെ ജനങ്ങൾ ഏറെ വലയുന്ന സാഹചര്യമാണ് ഉള്ളത്. ഒരു വർഷം മുൻപേ ഈ ഭാഗം ടാർ ചെയ്യാൻ മെറ്റിൽ നിരത്തിയതാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടീൽ പൂർത്തിയാകാത്തതിനാൽ ടാറിംഗ് നീണ്ടു പോകുകയായിരുന്നു. ഇപ്പോഴും വാട്ടർ അതോറിറ്റി പണികൾ പൂർത്തീകരിച്ചിട്ടില്ല. ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇനിയും നീട്ടി കൊണ്ടുപോകാൻ സാധിക്കില്ലന്ന ഇപ്പോഴത്തെ നിർമ്മാണ ചുമതലയുള്ള റോഡ് ഫണ്ട് ബോർഡിന്റെ തീരുമാനമാണ് ടാറിഗിലേക്ക് എത്തുന്നത്. റോഡ് നിരപ്പാക്കുന്ന ജോലികൾ പകുതിയിലധികം പൂർത്തീകരിച്ചു കഴിഞ്ഞു. തിങ്കളാഴ്ചയോടെ ടാഗിംഗ് ആരംഭിക്കും.