കോന്നി: കൊക്കാത്തോട് ഒരേക്കറിൽ ചാരായ വിൽപ്പന നടത്തിയ താന്നിവിളയിൽ പുത്തൻ വീട്ടിൽ രാജനെ (45 ) എക്സൈസ് അറസ്റ്റുചെയ്തു. നാലു ലിറ്റർ ചാരായമാണ് കുപ്പികളിലായി പിടികൂടിയത്. ഒരേക്കർ ഭാഗത്ത് വ്യാപകമായി ചാരായ വിൽപ്പന നടത്തിവരികയായിരുന്ന ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ.സജികുമാർ,മഹേഷ് എച്ച്.എ.ഷെ ഹിൻ എന്നിവർ പങ്കെടുത്തു.