bjp
എസ്.സി മോർച്ച കോന്നി മണ്ഡലം യോഗം ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : തിരുവനന്തപുരത്ത് 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന പട്ടികജാതി സംഗമത്തോടനുബന്ധിച്ചുള്ള കോന്നി മണ്ഡലം യോഗം എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ ഉദയ കുമാർ അദ്ധ്യക്ഷനായിരുന്നു. എസ്.സി മോർച്ച ജില്ലാ സെക്രട്ടറി എൻ.സി സുഭാഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് ബാലകൃഷ്ണൻ, എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുമ അച്ചുതൻ, പ്രമാടം ഏരിയ പ്രസിഡന്റ് , താഴം ഏരിയ പ്രസിഡന്റ് പി.പി തങ്കപ്പൻ, ടി.എസ് രമ, ശ്രീജയ എന്നിവർ സംസാരിച്ചു. തുടർന്ന് ഗൃഹ സമ്പർക്കവും നടന്നു.