മല്ലപ്പള്ളി: കേന്ദ്രത്തിന് സമർപ്പിച്ച അപേക്ഷയിലെ പിശകാണ് ജില്ലയിലെ പട്ടയങ്ങൾക്ക് അനുമതി ലഭിക്കുന്നതിനുള്ള തടസമെന്ന് പൊന്തൻപുഴ സമരസമിതി ആരോപിച്ചു. കേന്ദ്രാനുമതി കിട്ടാത്തതാണ് പട്ടയത്തിന് തടസമെന്ന റാന്നി എം. എൽ. എ യുടെ പ്രസ്താവന ഭാഗിക സത്യം മാത്രമാണ്.
കൈയേറ്റ വനഭൂമിയെ മാത്രമാണ് കേന്ദ്രാനുമതിക്കുള്ള പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്. എന്നാൽ പെരുമ്പെട്ടിയിലെ വനത്തിന് പുറത്തുള്ള ഭൂമിയെ ഈ പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തിയതാണ് ഇപ്പോൾ നടപടികൾക്ക് തടസമായത്.
. കൃഷിഭൂമിയും വനവുമായി അതിർത്തിപങ്കിടുന്ന മുഴുവൻ ഭാഗവും അളന്നതിനു ശേഷമാണ് കർഷകരുടെ ഭൂമി വനത്തിനു പുറത്താണെന്ന് റാന്നി ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയത്. ഭൂമിയുടെ യഥാർത്ഥ സ്ഥിതി അനുസരിച്ച് കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വനനഷ്ടത്തിന് ഇടവരും