റാന്നി: പെരുനാട്ടിൽ മുടങ്ങിക്കിടക്കുന്ന സിവിൽസ്റ്റേഷന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്ന് സി.പി.ഐ പെരുനാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺട്രോൾ കമ്മിഷനംഗം എം.വി വിദ്യാധരൻ,. എ.പ്രദീപ്, ബിന്ദുബാലൻ, ടി.ബിജു , കെ സതീശ്, അഡ്വ.മനോജ് ചരളേൽ, കെ.എൻ പുരുഷോത്തമൻ, അനീഷ് ചുങ്കപ്പാറ,ടി.ജെ ബാബുരാജ്, എസ്.എസ് സുരേഷ്, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാർ, എ.അനിജു, സി.സുരേഷ്, ഡി. ശ്രീകല,പി.ടി ജോയി,രാജം എന്നിവർ സംസാരിച്ചു.

മുതിർന്ന അംഗം കെ.എൻ പുരുഷോത്തമൻ,മികച്ച ക്ഷീര കർഷകൻ വി.കെ സതീഷ് കുമാർ എന്നിവരെ ആദരിച്ചു.

സെക്രട്ടറിയായി സി. സുരേഷ്, അസി.സെക്രട്ടറിയായി ടി.ടി ജോയി എന്നിവരെ തിരഞ്ഞെടുത്തു.